മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ജയം. 7 വിക്കറ്റിനാണ് ജയം. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി.
100 റൺസിന്റെ തുച്ഛമായ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ധവാൻ 8 റൺസെടുത്ത് പുറത്തായപ്പോൾ ഗിൽ 49 റൺസിന് പുറത്തായി. ഫോമിലുള്ള ശ്രേയസ് അയ്യർ പിന്നീട് മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യ വെറും 19.1 ഓവറിൽ റൺസ് വേട്ട പൂർത്തിയാക്കി.
34 റൺസെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. കുൽദീപ് യാദവ് നാലും വാഷിംഗ്ടണ്‍ സുന്ദർ, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.