ലഖ്നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം 40 ഓവറാക്കി ചുരുക്കി. രണ്ട് മണിക്കൂറോളം മഴ മൂലം മത്സരം തടസപ്പെട്ടതോടെയാണ് 10 ഓവർ വെട്ടിച്ചുരുക്കിയത്. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു.
ടോസ് ഒരു മണിക്ക് ഇടേണ്ടതായിരുന്നു. എന്നാൽ, മഴ കാരണം ഉച്ചകഴിഞ്ഞ് 3.30നാണ് ടോസ് ഇടാനായത്. ലക്നൗ ഏകദിനത്തിലൂടെ രണ്ട് താരങ്ങൾ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഋതുരാജ് ഗയ്ക്വാദും രവി ബിഷ്ണോയിയുമാണ് ഇന്ത്യക്കായി ആദ്യമായി ഏകദിനം കളിക്കാൻ ഇറങ്ങിയത്.