ഡൽഹി : ഇന്ത്യയും യുഎഇയും ഔഷധ നിര്‍മ്മാണം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നു. കോവിഡ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏഴായിരത്തോളം പേര്‍ക്ക് പ്രയോജനമാകുന്ന ഏഴ് മെട്രിക് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങൾ യുഎഇ ഇന്ത്യയ്ക്ക് നല്കി. ഔഷധ നിര്‍മാണം, ആരോഗ്യം എന്നീ മേഖലകളില്‍ കൂടാതെ ഭക്ഷ്യസുരക്ഷാ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങള്, ശാസ്ത്രം, ടൂറിസം എന്നീ മേഖലകളിലെയും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായി പുതിയ പദ്ധതികള്‍ ആരംഭിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ് ജയശങ്കറും യുഎഇ വിദേശകാര്യ- രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന് ചേര്‍ന്ന് വിര്‍ച്വല്‍ യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
Trending
- ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരടങ്ങിയ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം
- സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി
- ബഹ്റൈനും തുര്‍ക്കിയും പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍ ഒപ്പുവച്ചു
- കാരണവർ കൊലക്കേസ് പ്രതി ഷെറിന് കിട്ടിയത് വിഐപി പരിഗണന; സഹതടവുകാരി
- കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്
- കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; അനില്‍ ആന്റണി
- ‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; അണ്ണാ ഹസാരെ
- ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ പ്രവാസികൾക്ക്; വിസ നിയമത്തിൽ അടിമുടി മാറ്റം: സൗദി