കൊൽക്കത്ത: ആദ്യ ഏകദിനത്തിലെ ഉജ്ജ്വല വിജയത്തിന് ശേഷം, ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവരുൾപ്പെട്ട ബാറ്റിംഗ് നിരയോടെ ഇന്ത്യ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ രണ്ടാം മത്സരത്തിനിറങ്ങുന്നു.
എന്നാൽ താരതമ്യേന ദുർബലമായ ശ്രീലങ്കൻ ബാറ്റിംഗ് നിരയ്ക്കെതിരെ പോലും 300 റൺസ് വഴങ്ങിയ ബൗളിംഗ് തലവേദനയാണ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈഡൻ ഗാർഡൻസ് ഏകദിന മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് സ്റ്റേഡിയത്തിൽ ആദരമർപ്പിക്കും. പെലെ 1977 ൽ ഈഡൻ ഗാർഡൻസിൽ കളിച്ചിട്ടുണ്ട്.