ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനം വീണ്ടും വാനോളം ഉയർത്തി ഐഎസ്ആർഒ. പിഎസ്എൽവി-സി 51 വിക്ഷേപിച്ചു. രാവിലെ 10. 24 ന് ശീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ബഹിരാകാശ ദൗത്യമാണ് ഇത്. 19 ഉപഗ്രഹങ്ങളുമായാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും പിഎസ്എൽവി സി-51 കുതിച്ചുയർന്നത്. ബ്രസീലിന്റെ ആമസോണിയ 1 ഉം 18 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീത, 25,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഎസ്ആർഒയുടെ ദൗത്യങ്ങളിൽ ഏറ്റവും നിർണ്ണായകമായ ഒന്നാണ് പിഎസ്എൽവി-സി 51 ന്റേത്.
നേരത്തെ ആന്‍ഡ്രിക്സ് കോര്‍പറേഷനാണ് വാണിജ്യവിക്ഷേപണങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ബഹിരാകാശ ഗവേഷണമേഖലയില്‍ കൂടുതല്‍ വാണിജ്യസാദ്ധ്യതകള്‍ കണ്ടെത്താനും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍. സ്പേസ് കിഡ്സ് ഇന്ത്യയാണ് സതീഷ് ധവാൻ ഉപഗ്രഹം നിർമ്മിച്ചത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളാണ് ഇതിലുള്ളത് – ഒന്ന് ബഹിരാകാശ വികിരണം പഠിക്കുക, രണ്ടാമത് കാന്തികമണ്ഡലം പഠിക്കുക, മറ്റൊന്ന് ലോപവർ വൈഡ്-ഏരിയ ആശയവിനിമയ ശൃംഖല പരീക്ഷിക്കുക. മൂന്ന് ഉപഗ്രഹങ്ങൾ ചേർന്ന യൂണിറ്റിസാറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത് രാജ്യത്തെ മൂന്ന് കോളേജുകൾ ചേർന്നാണ്.
English Summary: India’s PSLV-C51 carrying 19 satellites lifts-off from Sriharikot