ഡാളസ്: വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് (ണഒഛ) കാന്‍സര്‍ കണ്‍സള്‍റ്റന്റായി നിയമിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ ഓണ്‍കോളജിസ്റ്റും, ഇന്റര്‍നാഷ്ണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്മെന്റ് റിസര്‍ച്ച് സംഘടനാ പ്രസിഡന്റും, അറിയപ്പെടുന്ന സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് ഹോണററി അംഗവുമായ ഡോ.എം.വി.പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ, നോര്‍ത്ത് ടെക്സസ് ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അഭിനന്ദിച്ചു.
ലോകാരോഗ്യ സംഘടനയുടെ ചരിത്രത്തില്‍ ഈ സ്ഥാനം അലങ്കരിക്കുന്നതിന് നിയമിതനായ ആദ്യ അമേരിക്കന്‍ മലയാളിയാണ് ഡോ. എം വി പിള്ള എന്ന് മാളിയേക്കല്‍ പറഞ്ഞു. ഇന്ത്യ പ്രസ ക്ലബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന ഡോ. പിള്ള റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഗവേണിങ്ങ് ബോഡി മെബറായും തിരഞ്ഞെടുക്കപ്പെട്ടത് പ്രത്യേകം ശ്ലാഘനീയമാണ്.
ഇന്ത്യയിലും, പ്രത്യേകിച്ചു കേരളത്തിലും കാന്‍സര്‍ രോഗചികിത്സയ്ക്കുള്ള അത്യാധുനിക സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ലോകാരോഗ്യ സംഘടന കാന്‍സര്‍ കണ്‍സള്‍ട്ടന്റായി നിയമിക്കപ്പെട്ട ഡോ. പിള്ളക്ക് കഴിയട്ടെ എന്നും സണ്ണി ആശംസിച്ചു.
ഡാളസ് സ്ഥിര താമസമാക്കിയിട്ടുള്ള ഡോ.പിള്ള കാന്‍സര്‍ രോഗ ഗവേഷണ രംഗത്തു വന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും, എന്നാല്‍ ഒരിക്കലും ഒരു സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും, നിരവധി ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള ദൗത്യം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നുവെന്നും സണ്ണി അനുസ്മരിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ ആശംസകള്‍ക്കും സണ്ണി അറിയിച്ചു.