
മനാമ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ബഹ്റൈന്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.
സംഘര്‍ഷം നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെടുത്തിയതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇരുവിഭാഗവും ശാന്തതയും സംയമനവും പാലിക്കണം. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണം.
പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംഭാഷണത്തിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി. നല്ല അയല്പക്കം, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ എന്നിവയുടെ തത്ത്വങ്ങള്‍ക്കനുസൃതമായി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണം. യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍നിന്ന് ഇരു രാജ്യങ്ങളിലെയും ജനങ്ങളെ സംരക്ഷിക്കാനും മേഖലയിലെ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ നിലനിര്‍ത്താനും ശ്രമിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
