ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 43,893 പേർക്ക് രോഗം സ്ഥിരീകരിച്ചു. 508 പേർ മരിച്ചു. അതെസമയം ആകെ മരണസംഖ്യ 1.20 ലക്ഷം കടന്നു. രോഗമുക്കി നിരക്ക് 90.8 ശതമാനത്തിൽ എത്തി.
കഴിഞ്ഞ 24 മണിക്കൂറുനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നെങ്കിലും താരതമ്യേനെ കുറവാണ്. മരണസംഖ്യ വീണ്ടും 500 കടന്നു.ആകെ രോഗബാധിതരുടെ എണ്ണം 79,90,322 ആയി. മരണസംഖ്യ 1,20,010 ലെത്തി. 10,66,786 സാമ്പിളുകൾ ഇന്നലെ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. രോഗമുക്തി നിരക്ക് 90.85 ശതമാനത്തിൽ എത്തി. മരണ നിരക്ക് 1.5 ശതമാനമായി തുടരുന്നു. ഇന്നലെ മാത്രം രോഗം മാറിയത് 58,439 പേർക്കാണ്. നിലവിൽ 6,10,803 പേർ മാത്രമാണ് ചികിത്സയിലുള്ളത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
മഹാരാഷ്ട്ര, കേരളം സംസ്ഥാനങ്ങളിൽ ഇന്നലെ പ്രതിദിനരോഗികൾ 5000 കടന്നു. നിലവിലെ രോഗികളിൽ 15 ശതമാനവും കേരളത്തിലാണ്. ആശങ്ക ഉയർത്തുന്ന കണക്കുകൾ പശ്ചിമ ബംഗാൾ ,ഡൽഹി സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. പ്രതിദിന കണക്കിൽ മഹാരാഷ്ട്രയക്ക് ഒപ്പം നിൽക്കുന്നതാണ് ഇരുസംസ്ഥാനങ്ങളിലെയും സാഹചര്യം.