ലോകമാകെ സാമ്പത്തിക തകർച്ചയിൽ ഉഴലുമ്പോൾ ഭാരതം സാമ്പത്തിക ശക്തിയാകുന്നു. രാജ്യത്തേ സ്നേഹിക്കുന്ന ഏതൊരു ഭാരതീയനും നെഞ്ച് വിരിച്ച് ഭാരതത്തേ കുറിച്ച് അഭിമാനിക്കാം. ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് ഇന്ന് അതായത് ജൂലൈ 19നു രാജ്യങ്ങളുടെ നിലവിലെ വളർച്ചാ നിരക്ക് പുറത്ത് വിട്ടു. ഇന്ത്യ 6.7% കൂടുതൽ വളർന്നു. അതായത് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം 2022നേക്കാൾ 6.7 % ഇതുവരെ കൂടുതലായി വളർന്നു.ഇനി ലോകത്തേ വൻ സക്തികളുടെ നില നോക്കാം. അവിടെയാണ് ഭാരതത്തിന്റെ കരുത്ത് മനസിലാക്കേണേണ്ടത്. അമേരിക്ക വെറും 1.1%. റഷ്യ വെറും 1.8%, ജപ്പാൻ വെറും 1.3%, ബ്രിട്ടൻ ഒരു ശതമാനമോ അതിലും താഴെയോ, ഓസ്ട്രേലിയ ഒന്നേകാൽ ശതമാനം, ഫ്രാൻസ് ഒരു ശതമാനത്തിലും താഴെ പോയിന്റെ 7%, ചൈന 5 % വളർച്ചയിലാണ്. ഇന്ത്യക്ക് ഏറെ പിന്നിലാണ് ചൈന. ചൈനയുടെ കുതിപ്പിനെ പിടിച്ച് നിർത്തി വളർച്ചയിൽ നമ്മൾ മുന്നിൽ കയറി.ഭാരതം 6.7 % അതായത് 7 %ത്തിനടുത്ത് നിൽക്കുമ്പോൾ ലോക മഹാ ശക്തികൾ എല്ലാം ഒരു ശതമാനത്തിലും അതിലും താഴെയും ഇന്ത്യക്ക് താഴെയും നില്ക്കുന്നു. ഈ കണക്കുകൾ ഇന്ത്യാ സർക്കാരല്ല പുറത്ത് വിട്ടത്. ഏഷ്യൻ ഡവലപ്മെന്റ് ബാങ്കാണ് ഇന്ത്യയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാരതത്തിൽ ഇരുന്ന് ഈ രാജ്യത്തേ ചെറുതാക്കിയും കല്ലെറിഞ്ഞും ആസ്വദിക്കുന്നവർ ഇതെല്ലാം കാണാതെ പോകരുത്.
നേട്ടങ്ങളിൽ ഭാരതീയർക്ക് മതവും രാഷ്ട്രീയവും മറന്ന് ആഹ്ളാദിക്കാൻ ആകണം. കോട്ടങ്ങളിൽ ചേരി തിരിഞ്ഞ് ആക്രമണം നടത്തിക്കോ. ദുഖങ്ങളിലും വീഴ്ച്ചകളിലും മുറിവുകളിൽ കുത്തി വിമർശിച്ചാലും ഈ നേട്ടങ്ങളിൽ രാജ്യത്തോടൊപ്പം എല്ലാ ദേശ സ്നേഹികൾക്കും അഭിമാനിക്കാം. കാരണം ലോകം മുഴുവൻ വലിയ സാമ്പത്തിക തകർച്ചയിലും വില കയറ്റത്തിലും ആണ്. യൂറോപ്പിലും എല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഈ സമയത്ത് തന്നെ ഇതൊന്നും ഇന്ത്യ ബാധിച്ചിട്ടില്ല. എത്ര മനോഹരവും സുരക്ഷിതവും ആയാണ് ലോക രാജ്യങ്ങൾ പൊലും കാലിടറിയപ്പോൾ ഇന്ത്യയേ നമ്മുടെ നേതാക്കൾ കാത്ത് കരുതലോട് നയിച്ചതും സുരക്ഷിതം ആക്കിയതും എന്നും മനസിലാക്കണം.ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് 2023 ജൂലൈ 19 ബുധനാഴ്ച, ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പുറത്ത് വിടുകയായിരുന്നു. ശക്തമായ ആഭ്യന്തര ഡിമാൻഡ് ഇനിയും ഇന്ത്യയുടെ കുതിപ്പിനു കാരണമാകും എന്നും പറയുന്നു.ഏഷ്യൻ ഡെവലപ്മെന്റ് ഔട്ട്ലുക്കിലേക്കുള്ള ഒരു അപ്ഡേറ്റിൽ പറയുന്ന പ്രതീക്ഷ നിറഞ്ഞ് മറ്റൊരു കാര്യം. ഇന്ത്യയിൽ പണപ്പെരുപ്പം തുടർന്നും കുറയുമെന്നതാണ്. അതായത് വില നിലവാരവും മറ്റും ഇനിയും താഴേക്ക് വരും.ഇന്ധനത്തിന്റെയും ഭക്ഷണത്തിന്റെയും വില കുറയുന്നതിനാൽ ഇന്ത്യയുടെ അവസ്ഥ കരുത്തു കൂടിയ നിലയിൽ എന്നും പറയുന്നു.2023 മാർച്ചിൽ അവസാനിച്ച 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7.2 ശതമാനം വളർന്നു.ഏഷ്യയും പസഫിക്കും സ്ഥിരമായ വേഗതയിൽ പകർച്ചവ്യാധിയിൽ തകർന്ന് സാംൻപത്തിക അവസ്ഥയിൽ നിന്നും കര കയറുകയാണ് എന്ന് എഡിബി ചീഫ് ഇക്കണോമിസ്റ്റ് ആൽബർട്ട് പാർക്ക് പറഞ്ഞു..ആഭ്യന്തര ഡിമാൻഡും സേവന പ്രവർത്തനങ്ങളും വളർച്ചയെ നയിക്കുന്നുസാമ്പത്തിക പ്രതിസന്ധിയും ഉയർന്ന എണ്ണവിലയും കാരണം നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.4 ശതമാനമായി കുറയുമെന്ന് ഏപ്രിലിൽ എഡിബി പ്രവചിച്ചിരുന്നു.എന്നാൽ അതിനെ എല്ലാം മറികടന്നാണ് ഇപ്പോൾ ഇന്ത്യ വലർച്ചയിൽ മുന്നേറിയത്. പ്രവചനങ്ങളേ പോലും ഇന്ത്യ അട്ടിമറിച്ച് നേട്ടത്തിലേക്ക് നീങ്ങി ജിഡിപി പ്രകാരം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണിന്ന്.സ്വാതന്ത്ര്യം മുതൽ 1991 വരെ, തുടർച്ചയായി വന്ന ഗവൺമെന്റുകൾ സോവിയറ്റ് മാതൃക പിന്തുടരുകയും റഷ്യൻ മോഡൽ വികസനം നടപ്പാക്കുകയും ആയിരുന്നു. ജവഹർ ലാൽ നെഹ്രു ആയിരുന്നു ഇതിനു തുടക്കം ഇട്ടത്. പിന്നീട് നരസിംഹ റാവുവാണ് ഇതിന്റെ മാറ്റം തുടങ്ങിയത്. റഷ്യൻ മോഡൽ വികസനം പിന്തുടർന്ന് ഇന്ത്യക്ക് 1991 വരെ വൻ തിരിച്ചടികൾ ആയിരുന്നു വന്നത്.