ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപനം 2021 ഫെബ്രുവരി അവസാനത്തോടെ നിയന്ത്രിക്കാനായേക്കുമെന്ന് വിദഗ്ധ സമിതി. ഇന്ത്യ ഉയർന്ന കൊറോണ നിരക്ക് പിന്നിട്ടെന്നും കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വിലയിരുത്തി. പ്രതിരോധ നടപടികൾ കർശനമായി പാലിച്ചാൽ രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയും. ലോക്ക് ഡൗൺ കൊറോണ വ്യാപനത്തിന്റെ തോത് പിടിച്ചു നിർത്തിയെന്നും സമിതി വിലയിരുത്തി.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
അടുത്ത വർഷം ഫെബ്രുവരിയോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം 1.06 കോടി വരെ എത്താമെന്നും സമിതി കണക്കു കൂട്ടുന്നു. അതേസമയം പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നുവെന്ന വാർത്ത ആശ്വാസകരമാകുകയാണ്. പരിശോധനാ നിരക്ക് വർധിക്കുമ്പോഴും പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
രോഗമുക്തി നിരക്കിൽ ഉണ്ടാകുന്ന വർധനവും പ്രതീക്ഷയേകുന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആക്ടീവ് കേസുകളുടെ എണ്ണം 8 ലക്ഷത്തിലും താഴെയാണ്. ലോകത്തിൽ ഏറ്റവും താഴ്ന്ന കൊറോണ മരണ നിരക്കുള്ള രാജ്യവും ഇന്ത്യയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.