ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. കോവിഡ് മൂലം 680 പേര് മരിച്ചു. രാജ്യത്ത് ഇതുവരെ 73,07,098 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണത്തിലുള്ള കുറവ് വലിയ ആശ്വാസമാണ് നൽകുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്ധനയാണുണ്ടാകുന്നുണ്ട്. ഇതുവരെ കോവിഡ് മുക്തി നേടിയത് 63,83,442 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 87.36 ശതമാനമാണ്. 8,12,390 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. 1,11,266 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 11,36,183 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.