ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 72 ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 706 പേര് മരിച്ചു. രാജ്യത്ത് ഇതുവരെ 71,75,881 പേര്‍ക്കാണ് രോഗം ബാധിച്ചത്.
എട്ട് ലക്ഷത്തി 8,38,729 പേര് നിലവില്‍ ചികിത്സയിലുണ്ട്. എന്നാൽ രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 62 ലക്ഷം കടന്നു. 62,27,295 പേര് രോഗമുക്തരായി. രാജ്യത്ത് ആകെ 1,09,856 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം 10,73,014 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.