ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,267 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് ബാധിതർ 66 ലക്ഷം കടന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 66,85,083 ആണ്.
ആകെ രോഗബാധിതരിൽ 56,62,491 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 9,19,023 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം 884 പേർ മരണപ്പെട്ടു.. ഇതുവരെ 1,03,569 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
രാജ്യത്തിന് ആശ്വസിക്കാൻ വക നൽകുന്നതാണ് ഇന്നത്തെ കോവിഡ് കണക്കുകൾ. മുൻദിനങ്ങളെ അപേക്ഷിച്ച് വലിയ കുറവാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും മരണ നിരക്കിലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 80,000 ലധികം പേർക്കാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നത്. 10,89,403 പേരിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.