ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,442 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിരുടെ എണ്ണം 66,23,816 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 903 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 9,34,427 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ആകെ രോഗബാധിതരിൽ 55,86,704 കൊറോണയിൽ നിന്നും രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
1,02,685 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നതും ആശ്വാസകരമാകുകയാണ്. 84.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസം 9,89,860 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.