ന്യൂഡൽഹി: ഇന്ത്യയിൽ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ് ആശ്വാസത്തിന് വക നൽകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 91,77,841 ആയി ഉയർന്നു.
പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം മരണ സംഖ്യയും കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറിനിടെ 480 പേരാണ് മരിച്ചത്. കോവിഡിനെ തുടർന്ന് രാജ്യത്ത് 1,34,218 പേർ മരണപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മരണ നിരക്ക് 1.46 ശതമാനമാണ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
4,38,667 പേർ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നു. ഇപ്പോൾ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവർ മൊത്തം രോഗബാധിതരുടെ 4.78ശതമാനമാണ്. 24 മണിക്കൂറിനിടെ 42,314 പേരാണ് രോഗമുക്തി നേടി ആശുപത്രിയിൽ വിട്ടത്. ഇതോടെ മൊത്തം രോഗമുക്തി 86,04,955 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രോഗമുക്തി നിരക്ക് 93.76 ശതമാനമാണ്.
13,36,82,275 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 10,99,545 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റീസേർച്ച് (ഐസിഎംആർ) അറിയിച്ചു.