ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ മുപ്പതിനായിരത്തിന് താഴെയായി. 29,164 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്ഥിരീകരിച്ചത്. സമീപ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണിത്. അതേസമയം പ്രതിദിന പരിശോധനകൾ വീണ്ടും കുറഞ്ഞു. 8.50 ലക്ഷം പരിശോധകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത്.
88,74,291 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 449 പേരാണ് മരണപ്പെട്ടത്. ആകെ മരണസംഖ്യ 1,30,519 ആയി. രോഗം ഭേദമായവരുടെ എണ്ണം 83 ലക്ഷത്തിന് അടുത്തെത്തി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്നലെ രോഗമുക്തി നേടിയത് 40,791 പേരാണ്. ഇതോടെ രാജ്യത്ത് മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 82,90,371 ആണ്. 93.42 ശതമാനമാണ് രോഗമുക്തി നിരക്ക്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഡൽഹി, ബംഗാൾ, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ താരതമ്യേന കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. 3,797 പേർക്കാണ് ഡൽഹിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ 2710 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.