ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 559 പേര് മരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുകയാണ്.
രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇതുവരെ 85,07,754 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,12,665 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 6.03 ശതമാനം രോഗികളാണ്.
For Appointment Click https://www.kimshealth.org/bahrain/ummalhassam/
For Appointment Click https://www.kimshealth.org/bahrain/muharraq/
രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്ധനയാണുണ്ടാകുന്നുണ്ട് . ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 78 ലക്ഷം കടന്നു. 78,68,968 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.49 ശതമാനമാണ്. 1,26,121 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. മരണ നിരക്ക് 1.48 ശതമാനമാണ്.