ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,230 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 82,29,313 ആയി.
രോഗബാധിതരിൽ 75 ലക്ഷത്തിലധികം പേരാണ് കോവിഡ് ഭേദമായി ആശുപത്രിവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,285 പേർ കൂടി ആശുപത്രിവിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 75,44,798 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 91.68 ശതമാനമാണ്. നിലവിൽ 5,61,908 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിന് പുറമേ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. നിലവിൽ അഞ്ഞൂറിൽ താഴെ മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 496 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1,22,607 ആയി.