ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 80,472 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 62,25,764 ആയി ഉയർന്നു. ആകെ രോഗബാധിതരിൽ 51,87,826 പേർ രോഗമുക്തി നേടി. 83.28 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
നിലവിൽ 9,40,441 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇത് രാജ്യത്തെ ആകെ രോഗികളുടെ 15.16 ശതമാനം വരും. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,179 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 97,497 ആയി. രാജ്യത്തെ മരണ നിരക്ക് 1.57 ശതമാനമാണ്. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 10,86,688 പേർക്ക് പരിശോധന നടത്തി.