ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 74,493 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 55,62,663 പേരാണ്. 1,056 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 88,965 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.60 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,02,070 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 45 ലക്ഷത്തോടടുക്കുന്നു . ഇതുവരെ 44,97,867 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 80.86 ശതമാനമായി.
നിലവിൽ രാജ്യത്ത് 9,75,831 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 17.54 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം 9,33,185 പേർക്കാണ് പരിശോധന നടത്തിയത്.