
ദുബൈ: ഏഷ്യകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. യുഎഇക്കെതിരെ 9 വിക്കറ്റിന്റെ ജയമാണ് സുര്യകുമാറും സംഘവും നേടിയത്. യുഎഇയെ കുറഞ്ഞ സ്കോറില്‍ ഒതുക്കി ജയം ഇന്ത്യ അനായാസം സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ 27 പന്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.കുല്‍ദീപ് യാദവ് നാല് വിക്കറ്റ്, ശിവം ദുബൈ 3 വിക്കറ്റും സ്വന്തമാക്കി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.
58 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും(16 പന്തില്‍ 30 ) ശുഭ്മാന്‍ ഗില്ലും(9 പന്തില്‍ 20 ), സൂര്യകുമാര്‍ യാദവ്( 2 പന്തില്‍ 7) ചേര്‍ന്ന് ലക്ഷ്യം മറികടന്നു. 27 പന്തില്‍ 60 റണ്‍സ് ഇന്ത്യ നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇ 13.1 ഓവറില്‍ ഓള് ഔട്ടായിരുന്നു.
