ഏഷ്യയില്‍ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടുകള്‍. സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോവി ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
ഇന്തോ-പസഫിക് മേഖലയിലെ 26 രാജ്യങ്ങളെ പരിഗണിച്ചതില്‍ നാലാം സ്ഥാനത്തേക്കാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സാമ്ബത്തിക ശേഷി, സൈനിക ശക്തി, പ്രതിരോധ ശേഷി, സാംസ്കാരിക സ്വാധീനം എന്നിവ പരിഗണിച്ചതിലൂടെയാണ് ഇന്ത്യയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
നയതന്ത്രത്തിലൂടെ അമേരിക്കയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ചൈന രണ്ടാം സ്ഥാനത്തും ജപ്പാന് മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. പാകിസ്ഥാനിലെ വളര്‍ച്ചാ സൂചകങ്ങള്‍ ദയനീയമായതിനാല്‍ പതിനഞ്ചാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.
