
മനാമ: ‘ബഹ്റൈന്‍-ഇന്ത്യ: വിജയകരമായ വാണിജ്യത്തിലേക്കുള്ള പാതകള്‍’ എന്ന പേരില്‍ ബഹ്റൈന്‍ റിറ്റ്സ്-കാള്‍ട്ടണില്‍ അന്താരാഷ്ട്ര തര്‍ക്കപരിഹാര കൗണ്‍സില്‍ സമ്മേളനം സംഘടിപ്പിച്ചു.
പരിപാടിയില്‍ ബിസിനസ്, ജുഡീഷ്യല്‍ മേഖലകളിലെ പ്രമുഖരും സര്‍ക്കാര്‍ പ്രതിനിധികളും അന്താരാഷ്ട്ര അതിഥികളും പങ്കെടുത്തു. പുതുതായി ആരംഭിച്ച ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ കോടതിയുടെ ജഡ്ജിയായി നിയമിതയായ ഡോ. പിങ്കി ആനന്ദ് ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യന്‍ നിയമ-നീതിന്യായ മന്ത്രി അര്ജുന് റാം മേഘ്വാള് മുഖ്യ പ്രഭാഷണം നടത്തി.
നിയുക്ത ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അന്താരാഷ്ട്ര തര്‍ക്കപരിഹാരത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെയും ഇന്ത്യയും ‘മെന’ നിയമ സംവിധാനങ്ങളും തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധങ്ങളെയും കുറിച്ച് സംസാരിച്ചു. കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്റെ സെക്രട്ടറി ജനറല്‍ പ്രൊഫ. മാരികെ പത്രാനി പോള്‍സണ്‍ സമാപന പ്രസംഗം നടത്തി.


