പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അദ്ദ്യാപകരെയും സ്കൂൾ അധികൃതരെയും ഇന്‍ഡക്സ് പാരെന്റ്സ് ഫോറം അഭിനന്ദിച്ചു.
കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി പരീക്ഷ എഴുതേണ്ടി വന്ന കുട്ടികൾക്ക് വലിയ തരത്തിലുള്ള പ്രയാസങ്ങളാണ് നേരിടേണ്ടി വന്നത്. മാനസികമായും വളരെ വലിയ പ്രയാസങ്ങൾ ഉണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ഈ വർഷം ഉന്നത വിജയം നേടിയ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുന്നതായി ഇന്‍ഡക്സ് കോർഡിനേറ്റർ റഫീക്ക് അബ്ദുള്ള പറഞ്ഞു. തുടർന്നുള്ള ഉപരിപഠനത്തിലും എല്ലാ ഭാവുകങ്ങളും നേരുന്നതായി ഇന്‍ഡക്സ് പത്ര കുറിപ്പിലൂടെ അറിയിച്ചു .