മനാമ: ബഹ്റൈനിലെ ഹാജിയത്തിൽ ചെറുകിട പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ (ജയൻ) സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തു . ഭാര്യയും കുട്ടിയും ബഹ്റൈനിൽ അടുത്താണ് നാട്ടിലേക്ക് അയച്ചത്. മൃത്ദേഹം നാട്ടിലേക്ക് കൊണ്ട് പോവാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈൻ ടീം സ്പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നിയമ കാര്യ നടപടിക്രമങ്ങൾ നടത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ അമ്മാവൻ 6 മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് വന്ന ഉടനെ ആത്മഹത്യ ചെയ്തിരുന്നു . അന്ന് എംബസിയോട് ബി കെ എസ് എഫ് വിവരങ്ങൾ സമർപ്പിച്ചപ്പോൾ സൗജന്യമായി നാട്ടിലെത്തിച്ചിരുന്നു. കടബാധ്യത മൂലം ജയൻ പാസ്പോർട്ട് ബംഗാളിക്ക് 500 ദിനാറിന് പണയം വെച്ചിരിക്കയാണ്. ബി കെ എസ് എഫ് ഹെൽപ് ലൈൻ ടീമിന്റെ ഇടപെടലിലൂടെ പരിഹരിച്ചു വരുന്നു.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും