മനാമ: ബഹ്റൈനിൽ വർദ്ധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പൊതു പാർക്കിങ്ങ് സംവിധാനങ്ങളും വികസിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. 2021ൽ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് 737,510 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 29,6 33 എണ്ണം ഈ വർഷം രജിസ്റ്റർ ചെയ്തതാണ്. ഈ വർഷം ആദ്യ പകുതിയായപ്പോൾ വിവിധ ഗവർണറേറ്റുകളിലായി 1200 പുതിയ കാർ പാർക്കിങ് സ്ഥലങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യ 2030 ആകുമ്പോഴേക്കും2.128 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. അതനുസരിച്ച് വർദ്ധിക്കാനിരിക്കുന്ന വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്ത് കൂടുതൽ പാർക്കിങ്ങ് സ്ഥലങ്ങൾ ഉണ്ടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ആവശ്യം ജനപ്രതിനിധികളും ഉന്നയിച്ചിരുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ കാർ പാർക്കുകളുടെ അഭാവം പരിഹരിക്കുന്നതിന് ബഹുനില കാർ പാർക്ക് പ്രോജക്ടുകളടക്കം വർക്ക്സ് മന്ത്രാലയം പരിഗണിക്കുന്നുണ്ട്.
Trending
- നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു, 19 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെച്ചു
- കുൽഗാം ഏറ്റുമുട്ടൽ: 2 സൈനികർക്ക് വീരമൃത്യു, 2 തീവ്രവാദികൾ കൊല്ലപ്പെട്ടു
- ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശവുമായി സുപ്രീം കോടതി, ‘ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണം’
- ‘എല്ലാം ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ’; ആരോപണങ്ങളിൽ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരിയുടെ വിചാരണ നാളെ തുടങ്ങും
- മൂലധനത്തിന്റെ ഭാവി: ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ സെമിനാര്‍ നടത്തി
- ബഹ്റൈനില്‍ തീവ്രവാദം തടയാന്‍ കമ്മിറ്റി രൂപീകരിച്ചു
- ബഹ്റൈനില്‍ വനിതാ സ്പോര്‍ട്സ് കമ്മിറ്റി രൂപീകരിക്കും