കൊല്ലം : മുഖ്യമന്ത്രിയുടെ രണ്ടാം നൂറ് ദിന പരിപാടിയിൽ ഉൾപ്പെട്ട കാർഷിക പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’. തദ്ദേശസ്ഥാപനങ്ങളും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പുമായി ചേർന്നുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
കടയ്ക്കൽ പഞ്ചായത്ത് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക് ‘പദ്ധതിയുടെ ഭാഗമായി ഇളമ്പഴന്നൂരിലെ നെൽ കർഷകനായ ഷജി ശാന്തിനികേതൻ ഏറ്റെടുത്ത ഒരേക്കർ തരിശ് നിലത്തിൽ വിത്തിടീൽ ഉദ്ഘാടനം 2022 ജൂലൈ 29 വെള്ളിയാഴ്ച വൈകിട്ട് 4മണിക്ക് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാറിന്റെ അധ്യക്ഷതയിൽ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് കടയ്ക്കൽ സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ, മറ്റ് ജന പ്രതിനിതികൾ, കർഷകർ എന്നിവർ പങ്കെടുക്കും.
റിപ്പോർട്ട്: സുജീഷ് ലാൽ