മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പേര് മരണപ്പെട്ടു. 18 പേര് അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് റായ്ഗഡ് ജില്ലാ കളക്ടര്‍ പ്രതികരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6.30ഓടെയാണ് റായ്ഗഡ് കാജല്‍പുരയിലെ അഞ്ചുനില കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ തകര്‍ന്നുവീണത്.
47 ഫ്ളാറ്റുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. 60 പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. പരിക്കേറ്റവരെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണസേനയുടെ മൂന്ന് ടീമുകള്‍ അപകടസ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.
സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവര്‍ നടുക്കം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE