മനാമ: ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്ക് (ജി.ഇ.എന്‍) സംരംഭമായ ആഗോള സംരംഭകത്വ വാരാഘോഷത്തിന് ബഹ്റൈനില്‍ ലേബര്‍ ഫണ്ട് (തംകീന്‍) തുടക്കം കുറിച്ചു.
ലോകമെമ്പാടുമുള്ള സംരംഭകത്വ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, ശില്‍പ്പശാലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വലിയ അനുഭവസമ്പത്തുള്ള വിദഗ്ധരും സംരംഭകരും പരിപാടികളില്‍ പങ്കെടുക്കും.
നവംബര്‍ 17 മുതല്‍ 24 വരെയാണ് വാരാചരണം. നിരവധി പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടികള്‍ നടത്തുന്നത്. പരിപാടികളില്‍ പ്രത്യേക ശില്‍പ്പശാലകള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രധാന വ്യവസായങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധര്‍ അവതരിപ്പിക്കുന്ന സംവേദനാത്മക സംഭാഷണങ്ങള്‍ എന്നിവ ഉള്‍പ്പെടും. ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമ വ്യവസായം തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ അവതരിപ്പിക്കും.
ആഗോള സംരംഭകത്വ വാരാഘോഷം രാജ്യത്തെ സംരംഭക ആവാസവ്യവസ്ഥയുടെ പങ്ക് വര്‍ദ്ധിപ്പിക്കാനും ആ ആശയങ്ങളെ ബിസിനസ്സ് സംരംഭങ്ങളാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന സമൂഹത്തിലെ എല്ലാവരെയും പിന്തുണയ്ക്കുന്ന പദ്ധതികള്‍ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നതായി തംകീനിലെ മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്കിന്റെ ബഹ്റൈന്‍ ബ്രാഞ്ചിന്റെ ഡയറക്ടറുമായ ഇസാം ഹമ്മദ് പറഞ്ഞു.
170ലധികം രാജ്യങ്ങള്‍ ആഘോഷിക്കുന്ന വാര്‍ഷിക പരിപാടിയാണ് ആഗോള സംരംഭകത്വ വാരം. സംരംഭകരെയും നിക്ഷേപകരെയും നയരൂപീകരണക്കാരെയും മറ്റ് പങ്കാളികളെയും ഒരുമിപ്പിച്ച് സംരംഭകത്വ അനുഭവങ്ങള്‍ കൈമാറാനും സംരംഭക സംസ്കാരത്തെ സമ്പന്നമാക്കാനും ബിസിനസ് സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും സംഭാവന നല്‍കാനും ഇത് ലക്ഷ്യമിടുന്നു.
Trending
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം