ആലപ്പുഴ: ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിനെ തേടി ക്രൈംബ്രാഞ്ച് വീണ്ടും. രൂപസാദൃശ്യമുള്ള ആളെ കണ്ടെന്ന വെളിപ്പെടുത്തല്‍ നേരത്തെ വന്നിരുന്നു. സാദൃശ്യമുള്ള ആളെ കണ്ടത് ഗുജറാത്തിലാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പിന്നാലെ ക്രൈംബ്രാഞ്ച് ഗുജറാത്തില്‍ നിന്ന് വിവരം ശേഖരിച്ചു. ഇന്നലെ പത്തനംതിട്ടയിലെത്തിയ ക്രൈം ബ്രാഞ്ച് സംഘം റെന്‍സി ഇസ്മയിലിന്റെ മൊഴി രേഖപ്പെടുത്തി.
സുകുമാരക്കുറുപ്പിനെ സന്ന്യാസി വേഷത്തില്‍ ഗുജറാത്തില്‍ കണ്ടതായി വെട്ടിപ്രം സ്വദേശിയായ റെന്‍സിം ഇസ്മായില്‍ ആയിരുന്നു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചില്‍ മൊഴി നല്‍കിയത്. പത്തനംതിട്ടയില്‍ ബിവറേജസ് ഷോപ്പ് മാനേജറായ റെന്‍സിം. 2007 ല്‍ ഗുജറാത്തില്‍ അധ്യാപകനായിരുന്ന റെന്‍സിയോട് ആശ്രമ അന്തേവാസിയായ അയാള്‍ ശങ്കരഗിരി ഗിരി എന്നാണ് പറഞ്ഞിരുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാവിവരണങ്ങള്‍ ഉള്‍പ്പെടുന്ന ബ്ലോഗ് കണ്ടതോടെ റെന്‍സി വീണ്ടും സംശയം ഉന്നയിച്ച് പരാതി നല്‍കുകയായിരുന്നു. ചാക്കോ വധക്കേസില്‍ 1984 ജനുവരി 21ന് മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് അന്വേഷിക്കുന്നത്.
