ദുബൈ: ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും വലക്കുന്ന ഭൂമിക്ക് സംരക്ഷണമേകാന്‍ ലക്ഷ്യമിട്ട് ലോകം മുഴുവന്‍ ആചരിച്ച ഭൗമമണിക്കൂറില്‍ ദുബൈ ലാഭിച്ചത് 329 മെഗാവാട്ട് വൈദ്യുതി.ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30വരെ ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ചായിരുന്നു ദിനാചരണം. യു.എ.ഇയിലും ഭൗമദിനം ആചരിക്കാന്‍ ഭരണാധികാരികള്‍ ആഹ്വാനം ചെയ്തിരുന്നു. ദുബൈയിലെ താമസക്കാരില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പൗരന്മാരില് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) അറിയിച്ചു. 329 മെഗാവാട്ട് വൈദ്യുതി ലാഭിച്ചത് 132 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനം ഒഴിവാക്കിയതിന് തുല്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വൈദ്യുതി ലാഭിക്കാന്‍ ഇക്കുറി കഴിഞ്ഞു. 2021ല്‍ 291 മെഗാവാട്ടായിരുന്നു ലാഭിച്ചത്. ദുബൈയില്‍ ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ തുടങ്ങിയ 2008ന് ശേഷം ഏറ്റവും കൂടുതല്‍ വൈദ്യുതി ലാഭിച്ചത് ഇത്തവണയാണ്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി