മനാമ: 2020 ഓഗസ്റ്റ് 3 ന് നടത്തിയ 7,656 കോവിഡ് -19 പരിശോധനകളിൽ 299 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 121 പേർ പ്രവാസി തൊഴിലാളികളാണ്. 178 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്.
കോവിഡിൽ നിന്ന് പുതുതായി 341 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ 39,007 പേർ രോഗമുക്തി നേടി. നിലവിൽ 48 കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,678 കേസുകളിൽ 2,630 കേസുകളുടെ നില തൃപ്തികരമാണ്.
ഇതുവരെ രാജ്യത്ത് ആകെ 150 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 8,50,648 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.