
മനാമ: ലോകാരോഗ്യ സംഘടനയുടെ ബഹ്റൈനിലെ കൺട്രി ഓഫീസുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം മരണ അറിയിപ്പ്, ആരോഗ്യ ഡാറ്റ രജിസ്ട്രേഷൻ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള പരിശീലന ശിൽപശാല നടത്തി. ആരോഗ്യ ഡാറ്റ ഗുണനിലവാരം മെച്ചപ്പെടുത്താനും അന്താരാഷ്ട്ര വർഗ്ഗീകരണ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു ശിൽപശാല.
ബഹ്റൈനിൽ രോഗ വർഗ്ഗീകരണ സംവിധാനങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സാമ്യ അലി ബഹ്റാം ചൂണ്ടിക്കാട്ടി. ആരോഗ്യ വർഗ്ഗീകരണ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് ആരോഗ്യ സംരക്ഷണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രധാനമാണെന്നും അവർ പറഞ്ഞു.
