മനാമ:കേരളത്തിലെ പ്രമുഖ കലാകേന്ദ്രമായ കൊച്ചിൻ കലാഭവന്റെ ബഹ്റൈനിലെ ഫ്രാഞ്ചൈസിയായ ഐമാക് ബഹ്റൈൻ ഓൺലൈൻ ക്ലാസുകളുടെ ബുക്കിംഗ് ആരംഭിച്ചു. ബഹ്റൈനിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഏറ്റവും വലിയ നൃത്ത സംഗീത കലാകേന്ദ്രമാണ് ഐമാക് ബഹ്റൈൻ. നൂതനവും വൈവിധ്യവുമാർന്ന പ്രവർത്തനങ്ങളുമായി ഇനി ഐമാക് ബഹ്റൈൻ മീഡിയ സിറ്റി എന്നപേരിൽ ആയിരിക്കും അറിയപ്പെടുന്നതെന്നും ചെയർമാനും മാനേജിങ് ഡയറക്ക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ സമീപമുള്ള പുതിയ കെട്ടിടത്തിലാണ് ഐമാക് ബഹ്റൈൻ മീഡിയ സിറ്റി പ്രവർത്തിക്കുക.
ക്ളാസിക്കൽ ഡാൻസ്, കർണാടിക് മ്യുസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, ഡ്രോയിങ്, ആർട് & ക്രാഫ്റ്റ്, കരാട്ടെ, യോഗ തുടങ്ങിയ വിഷയങ്ങളിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഓൺലൈൻ സമ്മർ ക്ലാസ്സുകൾ നടത്തപ്പെടും എന്ന് പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര അറിയിച്ചു. പ്രത്യേകം സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സിലൂടെ പരിചയ സമ്പന്നരും പ്രമുഖരായ പ്രൊഫഷണൽ അധ്യാപകരാണ് ക്ളാസുകൾക്കു നേതൃത്തം നൽകുന്നത്. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും www.bahrainmediacity.com സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 38096845/38094806/38852397 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.