സംഗീതലോകത്തെ ഇതിഹാസമായിരുന്ന, എസ്. പി. ബി. എന്ന മുന്നക്ഷരത്തിൽ ജനഹൃദയങ്ങളിൽ സംഗീതംകൊണ്ട് വിസ്മയങ്ങൾ സൃഷ്ടിച്ച, അതുല്യപ്രതിഭയും മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിച്ചിരുന്ന ഒരു മനുഷ്യസ്നേഹിയും ആയിരുന്ന എസ്. പി. ബാലസുബ്രഹ്മണ്യത്തിൻറെ നിര്യാണത്തിൽ ബഹറിനിലെ ഐമാക് കൊച്ചിൻ കലാഭവൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും, പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കരയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.


