നടിയെ ആക്രമിച്ച കേസിൽ സത്യത്തിനൊപ്പമാണ് താനെന്ന് നടൻ കുഞ്ചാക്കോ ബോബൻ. താൻ എല്ലായ്പ്പോഴും സത്യത്തിനൊപ്പമാണ് നിന്നിട്ടുളളത്. സത്യം എന്തായാലും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
“നടിയോടൊപ്പം, എന്നതിലുപരി സത്യത്തോടൊപ്പമാണ് ഞാൻ നിന്നിട്ടുളളത്. അതാണ് ആത്യന്തികമായി വിജയിക്കുകയെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ആരുടെ പക്ഷത്താണെങ്കിലും”- കുഞ്ചാക്കോ ബോബൻ പറഞ്ഞു.