മനാമ: ബഹ്റൈന്റെ നിരക്ഷരത നിരക്ക് 2 ശതമാനമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് ബിൻ അലി അൽ-നുയിമി വ്യക്തമാക്കി. വർഷം തോറും സെപ്റ്റംബർ 8 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര സാക്ഷരതാ ദിനത്തോടനുബന്ധിച്ചുള്ള ഒരു പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണ് നിരക്ഷരത ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ മുൻനിരയിൽ ബഹ്റൈൻ ഉൾപ്പെട്ടിട്ടുള്ളത്.
കമ്പ്യൂട്ടർ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട വിവിധതരം കോഴ്സുകൾ പഠിപ്പിച്ചു കൊണ്ട് ഇലക്ട്രോണിക് നിരക്ഷരത ഇല്ലാതാക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈൻ ഭരണഘടന, വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാക്കി മാറ്റിയിട്ടുണ്ട്.
പൗരന്മാരുടെ നിലവാരം വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമൂഹികമായും തൊഴിൽപരമായും ഉയർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾ വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കും.