
മനാമ: ബഹ്റൈനില്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് പിഴ ചുമത്തുന്നത് പരിഗണനയില്‍.
ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ വന്ന നിര്‍ദ്ദേശമനുസരിച്ചാണ് സര്‍ക്കാര്‍ നിയമനിര്‍മ്മാണം പരിഗണിക്കുന്നത്. റോഡുകളില്‍ സുരക്ഷ മെച്ചപ്പെടുത്താനും അതിനായി കാല്നടയാത്രാ നിയമങ്ങള്‍ പരിഷ്കരിക്കാനും ലക്ഷ്യമിട്ടാണ് എം.പിമാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ വാഹനങ്ങളെ പരിഗണിക്കാതെ റോഡ് മുറിച്ചുകിടക്കുന്നവര്ക്ക് പിഴ ചുമത്തും. കാല്‍നടയാത്രക്കാര്‍ നിര്‍ദിഷ്ട ക്രോസിംഗുകള്‍ ഉപയോഗിക്കുകയും സിഗ്നലുകള്‍ പാലിക്കുകയും വേണം.
അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തില്‍ 5 എം.പിമാരാണ് നിര്‍ദ്ദേശം പാര്‍ലമെന്റില്‍ വെച്ചത്.
