
മനാമ: ബഹ്റൈനിലെ സല്ലാഖില്‍ അനധികൃതമായി പിടിച്ച 259 കിലോഗ്രാം ചെമ്മീന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി.
നിരോധിക്കപ്പെട്ട ബോട്ടം ട്രോള്‍ വലകള്‍ ഉപയോഗിച്ച് പിടിച്ച ചെമ്മീനാണിതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
