മസ്കറ്റ്: ഒമാനിലേക്ക് സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച വിദേശികളുടെ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ഷിനാസ് വിലായത്തിലെ സമുദ്ര മേഖലയില്‍ നിന്നും ഇവര്‍ ഉപയോഗിച്ചിരുന്ന ബോട്ട് ഉള്‍പ്പെടെയാണ് കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയത്.
20 വിദേശികളെയാണ് പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ തൊഴില്‍, കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റല്‍ ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
