
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കോസ്റ്റ് ഗാര്‍ഡ് 24,485 നിയമവിരുദ്ധ മത്സ്യബന്ധന ഉപകരണങ്ങള്‍ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2,411 മത്സ്യക്കെണികളും 74 വലകളുമാണ് പിടിച്ചെടുത്തത്. ഇവയെല്ലാം നിരോധിത ഇനങ്ങളില്‍പെട്ടവയാണ്. ഇവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന എല്ലാവരും നിയമങ്ങള്‍ പാലിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് അഭ്യര്‍ത്ഥിച്ചു.


