
മനാമ: ബഹ്റൈന്റെ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി 2025 ഡിസംബറില്‍ കോസ്റ്റ് ഗാര്‍ഡ് 1,191 അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ 1,020 അനധികൃത മത്സ്യക്കെണികളും (ഗാര്ഗൂര്) 171 അനധികൃത മത്സ്യബന്ധന വലകളും ഉള്‍പ്പെടുന്നു.
മത്സ്യത്തൊഴിലാളികള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബഹ്റൈന്റെ സമുദ്ര പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള തീവ്രമായ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.


