
മനാമ: ബഹ്റൈനിലെ ഒരു ലോജിസ്റ്റിക്സ് കമ്പനിയില്‍നിന്ന് നിയമവിരുദ്ധമായി പിരിച്ചുവിട്ട തൊഴിലാളിക്ക് 1,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് ഹൈ സിവില്‍ കോടതി വിധിച്ചു.
കൂടാതെ നിയമം പാലിക്കാതെ പിരിച്ചുവിട്ടതിന് നോട്ടീസ് പേ ആയി 500 ദിനാറും കോടതി ചെലവിലേക്ക് നൂറു ദിനാറും നല്‍കാനും കോടതി ഉത്തരവിട്ടു.
പ്രതിമാസം 500 ദിനാര്‍ വേതനത്തിനായിരുന്നു തൊഴിലാളി കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. കമ്പനിയുടെ രഹസ്യങ്ങള്‍ ചില ഇടപാടുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ചാണ് കമ്പനി ഉടമ തൊഴിലാളിയെ നിയമാനുസൃതം നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിലാണ് വിധിയുണ്ടായത്. തൊഴിലാളിക്കു വേണ്ടി അഭിഭാഷകന് താക്കി ഹുസൈന് കോടതിയില്‍ ഹാജരായി.


