
മനാമ: ബഹ്റൈനിൽ വാണിജ്യ മത്സ്യബന്ധനം നിരോധിച്ച സമുദ്രമേഖലയിൽനിന്ന് അനധികൃതമായി ഞണ്ടുകളെ പിടിച്ച നാലു ബംഗ്ലാദേശികൾ പിടിയിലായി. ഇവരിൽനിന്ന് 364 കിലോഗ്രാം ഞണ്ടുകളെ പിടിച്ചെടുത്തു.
മത്സ്യബന്ധനത്തിനിടയിൽ ഇവരെ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്ന് കോസ്റ്റ് ഗാർഡ് ഇവരെ അറസ്റ്റ് ചെയ്തു.
രണ്ടു ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്തതെല്ലാം ലേലത്തിൽ വിൽക്കാനും അതിൽനിന്ന് കിട്ടുന്ന തുക കോടതിയുടെ ട്രഷറിയിൽ അടയ്ക്കാനും കോടതി ഉത്തരവിട്ടു. കേസ് കോടതിയിൽ തുടരും.
