മലപ്പുറം: എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.ജയരാജൻ്റെ ആരോപണം സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ ഒരു തരത്തിലും ഇടപെടേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ജയരാജൻ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത്.
“അവരത് കൈകാര്യം ചെയ്യട്ടെ, അതാണ് ശരി. നമുക്കൊന്നും പറയേണ്ട ആവശ്യമില്ല. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ശീലം ലീഗിനില്ല”, കുഞ്ഞാലിക്കുട്ടി പറഞ്ഞു.