
മനാമ: ബഹ്റൈനില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന് രണ്ടു വ്യക്തികളെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി അധികൃതര്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ഇതു കണ്ടെത്തിയത്. ഉടനടി അന്വേഷണവും തിരച്ചിലും നടത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുമ്പോള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ദേശീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി പറഞ്ഞു.


