
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ (ഐ.എല്‍.എ) സ്നേഹ റിക്രിയേഷന്‍ സെന്റര്‍ സീഫിലെ റാമി ഗ്രാന്‍ഡ് ഹോട്ടല്‍ ആന്റ് സ്പായില്‍ വാര്‍ഷിക ദിനം ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക പരിപാടികള്‍ നടന്നു. സ്നേഹയ്ക്ക് തുടര്‍ച്ചയായ പിന്തുണ നല്കുന്ന അഭിഭാഷകന് മാധവന് കല്ലത്തിന്റെ സാന്നിധ്യത്തിലായിരുന്നു ആഘോഷം.
കുട്ടികളുടെ റാമ്പ് വാക്ക്, യോഗ പ്രകടനം, ബോളിവുഡ് നൃത്തം എന്നിവയായിരുന്നു പരിപാടിയിലെ പ്രധാന ആകര്ഷണങ്ങള്. ബാലെ, സ്പെക്ട്ര എന്നിവയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. വളണ്ടിയര്‍മാരെയും അദ്ധ്യാപകരെയും സഹായികളെയും കോ- ഓര്‍ഡിനേറ്റര്‍മാരെയും ആദരിച്ചു.
ആഘോഷത്തിന് ആനന്ദം പകരാന്‍ സാന്താക്ലോസുമുണ്ടായിരുന്നു. അദ്ദേഹം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നന്ദിപ്രകടനം, ഫോട്ടോ സെഷന്, അത്താഴം, മാതാപിതാക്കള്‍ക്കുള്ള റാഫിള്‍ നറുക്കെടുപ്പ് എന്നിവയോടെ പരിപാടി അവസാനിച്ചു.


