മനാമ: ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) ‘ഇന്ത്യന്‍ കള്‍ചറല്‍ മൊസൈക്’ എന്ന പേരില്‍ സിഞ്ചിലെ ബു ഗസലിലുള്ള സംഘടനയുടെ ആസ്ഥാനത്ത് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. നൃത്തം, കരകൗശല വസ്തുക്കള്‍, ഭക്ഷണം, ഇന്ററാക്ടീവ് സ്റ്റാളുകള്‍ എന്നിവയിലൂടെ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യങ്ങള്‍ ആഘോഷിച്ച പരിപാടി ജനങ്ങളെ ആകര്‍ഷിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ഫാമിലി ഓപ്പണ്‍ ഹൗസ് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ ഊഷ്മളവും സമഗ്രവുമായ അന്തരീക്ഷത്തില്‍ അനുഭവിക്കാന്‍ അവസരമൊരുക്കി.
രാവിലെ 10ന് ഉദ്ഘാടന ചടങ്ങും ഗെയിമുകളും നടന്നു. സാംസ്കാരിക നൃത്ത വിഭാഗം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് രഞ്ജന ബന്‍സാലിയുടെ വിടവാങ്ങല്‍ ചടങ്ങ് നടന്നു.
യുവ പ്രതിഭകള്‍ക്കു പുറമെ കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. വൈകുന്നേരം കഥാകൃത്ത് അനുപം കിംഗര്‍ വേദിയിയില്‍ കഥകള്‍ പറഞ്ഞു. വര്ണപ്പകിട്ടാര്ന്ന ഫാഷന്‍ ഷോയും നടന്നു. ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വീടിന്റെ രുചി സമ്മാനിക്കുന്ന രുചികരമായ ഭക്ഷണങ്ങളുള്ള സ്റ്റാളുകളും ഒരുക്കിയിരുന്നു.
ഇന്ത്യ പ്രതിനിധീകരിക്കുന്ന ആഴത്തില്‍ വേരൂന്നിയ പൈതൃകത്തിനും നാനാത്വത്തില്‍ ഏകത്വത്തിനുമുള്ള ശ്രദ്ധാഞ്ജലിയാണ് ഇന്ത്യന്‍ കള്‍ചറല്‍ മൊസൈക്കെന്ന് പരിപാടിയില്‍ സംസാരിച്ച ഐ.എല്‍.എ. പ്രസിഡന്റ് കിരണ്‍ മംഗ്ലെ പറഞ്ഞു. ഈ ആഘാഷം സംഘടിപ്പിക്കുന്നതിന് പ്രയത്നിച്ച സാംസ്കാരിക ഉപസമിതി അംഗങ്ങളായ കൈഹെകുഷന് ഒമര്‍ കാസി, ഏക്്താ മേത്ത, പ്രദ്ന്യ സുബന്ദ് എന്നിവര്‍ക്ക് അവര്‍ നന്ദി പറഞ്ഞു.