
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ (ഐ.എല്‍.എ) 70ാം വാര്‍ഷികാഘോഷം ഫെബ്രുവരി 5ന് വൈകുന്നേരം 6.30 മുതല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കും.
പരിപാടിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേല്‍ക്കും. സാംസ്കാരിക പരിപാടികളും സംഗീത സായാഹ്നവുമുണ്ടാകും. 70ാം വാര്‍ഷികത്തോടനുബന്ധിച്ച് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയില്‍ പ്രധാനം സ്നേഹ റിക്രിയേഷന്‍ സെന്ററാണ്. ഇതുവഴി പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു. ഇത് പൂര്‍ണ്ണമായും സൗജന്യമാണ്.


