ഈരാറ്റുപേട്ട: മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. രാജസ്ഥാൻ സ്വദേശിയായ നിർമൽ കുമാർ നെഹ്റ (22) ആണ് മരിച്ചത്. ഐ.ഐ.ഐ.ടി വലവൂരിലെ വിദ്യാർത്ഥിയാണ്.
ഉച്ചയ്ക്ക് ശേഷം മാർമല അരുവിയിൽ കുളിക്കാനെത്തിയതായിരുന്നു എട്ടംഗ സംഘം. ഇതിൽ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ രക്ഷപ്പെടുത്തി. എന്നാൽ നിർമൽ കുമാറിനെ രക്ഷിക്കാനായില്ല.
മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടും വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയതായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഈരാറ്റുപേട്ട നന്മക്കൂട്ടം അംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.